വ്യാജനും ഒറിജിനലും തിരിയാതെ മലയാളിയുടെ ഫോർവേഡ് സംസ്കാരം ചെന്നു പെട്ടത് വ്യാജനിൽ. അശ്വതി ചേച്ചിയും രാഹുലും വ്യാജൻ
കോഴിക്കോട് :കാലുകൾനഷ്ടപ്പെട്ട അശ്വതി ചേച്ചിയുടെയും ജീവിതം കൊടുത്ത രാഹുലിന്റെയും പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിക്കുന്നത്
അവരുടെ പ്രണയകഥ വായിച്ചെത്തുന്നവർ ഇരുവർക്കും ആശംസകള്‍ നേർന്ന് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നുണ്ട്. എന്നാല്‍ കഥയും കഥാപാത്രവും എല്ലാം വ്യാജമാണെന്നതാണ് യാഥാർഥ്യം. എല്ലാത്തിനും പിന്നില്‍ എ ഐ ആണെന്നതാണ് മറ്റൊരു വസ്തുത.
ഡീപ്ഫേക്ക് ഉപയോഗിച്ച് നിർമിച്ച ഫോട്ടോയും കുറിപ്പുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇരുകാലുകളും നഷ്ടപ്പെട്ട അശ്വതി ചേച്ചിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച രാഹുല്‍ എന്ന യുവാവിന്റെ കഥയാണ് പോസ്റ്റില്‍ പറയുന്നത്. തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലുകളും നഷ്ടപ്പെട്ട അശ്വതി ചേച്ചിയെ വിവാഹം കഴിയ്ക്കുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മളെന്നും താനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും തനിക്കറിയില്ല.എന്നാല്‍ തന്റെയുള്ളില്‍ ജീവൻ ഉള്ളിടത്തോളം കാലം താൻ ചേച്ചിയെ ചേർത്ത്l പിടിക്കുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇരുവരുടെയും പ്രണയകഥ വലിയ രീതിയില്‍ പ്രചരിച്ചു. നിരവധിയാളുകളാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഇവരുടെ ദിവ്യപ്രണയത്തെ വാഴ്ത്തി നിരവധി പോസ്റ്റുകളും വന്നു. ഇതിനു പിന്നാലെയാണ് എല്ലാം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ നിരവധി പേരാണ് മലയാളിയുടെ ഫോർവേർഡ് സംസ്കാരത്തിനെതിരെ വ്യാപക വിമർശനം ഉയർത്തികൊണ്ട് രംഗത്ത് എത്തുന്നത്.

