ആരോപണം കടുപ്പിച്ച്ഹ ണി ഭാസ്കർ, ഷാഫി ക്കും പരാതി നൽകി.

കോഴിക്കോട്:  ഹണി ഭാസ്കറിൻ്റെ ആരോപണത്തിൽ കുരുങ്ങി കോൺഗ്രസ് പാലക്കാട് എം.എൽ എ യും കോൺഗ്രസ്

നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ രംഗത്ത്. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തകയടക്കമുള്ള സ്ത്രീകളെ തനിക്കറിയാമെന്നും ഹണി ഭാസ്കർ പറഞ്ഞു.

പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നാൽ ഷാഫി അത് മൂടിവെച്ചെന്നും ഹണി ആരോപിച്ചു. രാഹുൽ തന്നോട് മോശമായി ചാറ്റ് ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ളവരോട് തന്നെ കുറിച്ച് മോശം പരാമർശം നടത്തിയതായി അറിഞ്ഞു.ധൈര്യമുണ്ടെങ്കിൽ രാഹുലിന് തനിക്കെതിരെ മാനനഷ്ടകേസ് നൽകാമെന്നും ഹണി ഭാസ്കർ വെല്ലുവിളിച്ചു. കൂടുതൽ സ്ത്രീകൾ ഇരകൾ ആകാതിരിക്കാനാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും ഹണി ഭാസ്കർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *