ഗസ്സയിൽ കൊല്ലപ്പെട്ട പലസ്തീൻ മാധ്യമപ്രവർത്തക മറിയം അബു ദഖ തന്റെ മകന് അയച്ച ഹൃദയ കുറിപ്പ്.
ഗസ്സ :ഗൈത്, നീ ഉമ്മയുടെ ഹൃദയവും ആത്മാവും ആണ്. എന്നെ ഓർത്ത് നീ കരയാതെ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് എന്റെ ആഗ്രഹം, അങ്ങനെ ചെയ്താൽ എനിക്ക് സന്തോഷത്തോടെ തുടരാനാകും.
എപ്പോഴും എനിക്ക് അഭിമാനം കൊടുക്കുന്നവനായി, കഠിനാധ്വാനം ചെയ്യുന്നവനായി, മികവുറ്റവനായി, കഴിവുള്ളവനായി നീ മാറണം. നീ വിജയിക്കുന്നവനാകണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം
എന്റെ മകനെ, നീ ഒരിക്കലും എന്നെ മറക്കരുതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ചെയ്തതെല്ലാം, നിന്നെ സന്തോഷിപ്പിക്കാനും, സന്തോഷത്തോടെയും
https://www.facebook.com/share/v/1CJq5Bx1Uc/ സൗകര്യത്തോടെയും ജീവിക്കാനുമായിരുന്നു. നിനക്കായി എല്ലാം നൽകാനുമായിരുന്നു. നീ വളർന്ന് വിവാഹിതനായി, ഒരു മകൾ ഉണ്ടാകുമ്പോൾ — അവൾക്ക് എന്റെ പേരിൽ ‘മറിയം’ എന്ന് പേരിടണം.
നീ എന്റെ സ്നേഹവും, എന്റെ ഹൃദയവും, എന്റെ ആശ്രയവും, എന്റെ ആത്മാവും, എന്റെ അഭിമാനവുമായ മകൻ. നിന്റെ നല്ല പേരും നല്ല പ്രവൃത്തികളും കേൾക്കുമ്പോൾ ഞാൻ എന്നും സന്തോഷവതിയായി ഇരിക്കും.
നിന്നോട് ഞാൻ ഒരു കാര്യം മാത്രം അപേക്ഷിക്കുന്നു, ഗൈത്:
നിന്റെ പ്രാർഥന, നിന്റെ പ്രാർഥന, പിന്നെയും നിന്റെ നമസ്കാരം നീ സൂക്ഷിക്കുക എന്റെ പ്രിയമകനേ.
— നിന്റെ ഉമ്മ,
മറിയം

