ചെമ്പരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം
കാസര്‍ഗോഡ്: ഇ.കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണ. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല.
അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ ഉബൈദുല്ല കടവത്ത്, ചെമ്പരിക്ക ജുമാമസ്ജിദ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സര്‍ദാര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് ഇപ്പോള്‍ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.
15 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അബ്ദുല്ല മൗലവിയുടെ മരണത്തില്‍ കൊലപാതക സാധ്യതയുള്ളതായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി സി.ബി.ഐ അന്വേഷണം നടത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ തെളിവൊന്നും ലഭിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

