വിവാഹ സമ്മാനം ഭാര്യ നൽകിയാലും തിരിച്ചു കൊടുത്തില്ലങ്കിൽ അടി നടുറോഡിൽ. ഐ ഫോണിനു വേണ്ടി ഭർത്താവിൻ്റെ ഷർട്ട് കീറി ഭാര്യ
മീററ്റ്: വിവാഹ സമ്മാനമായി നൽകിയ ഐഫോൺതിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും ഭർത്താവും തമ്മിൽ നടുറോഡിൽ സംഘർഷം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. മീററ്റ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപമാണ് സംഭവം.ജിം ട്രെയിനറായ ഭർത്താവ് സഞ്ജിത് ഭാരതിയോട് ഭാര്യ സോനം ഐഫോൺ തിരികെ ആവശ്യപ്പെടുകയായിരുന്നു. സഞ്ജിത് ഫോൺ നൽകാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.ക്ഷുഭിതയായ സോനം സഞ്ജിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചു. തുടർന്ന് ഷർട്ട് കീറുകയും ചെയ്തു.ഇതോടെ…

