കെ ഇ എൻ കുഞഹമ്മദിനെ ജന്മനാട് ആദരിച്ചു.
പെരുമണ്ണ | തീഷ്ണ ചിന്തകളും നൈതിക വിമർശനങ്ങളും ഉതിർത്ത് എഴുത്തിൻ്റെ
ലോകത്തെ സമ്പന്നമാക്കിയ കെ.ഇ എൻ കുഞഹമ്മദിന് ജന്മനാട്ടിൽ സ്വീകരണം നൽകി നാട് ആദരിച്ചു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കെ ഇ എന്‍ നെ പുരോഗമന കലാസാഹിത്യ സംഘം കുന്ദമംഗലം മേഖല കമ്മറ്റി, പെരുമണ്ണ ചെങ്കതിര്‍ കലാവേദി, പെരുമണ്ണ ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെരുമണ്ണയിൽ നടത്തിയ ചടങ് സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്‌ഘാടനം ചെയ്‌തു.
സംഘാടക സമിതി ചെയര്‍മാന്‍ എം എ പ്രതീഷ് അധ്യക്ഷനായി.
അനില്‍ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമണ്‍പുറ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, പുരുഷന്‍ കടലുണ്ടി, പി കെ പ്രേമനാഥ്, മിനി പ്രസാദ്, ദിനേശ് പെരുമണ്ണ, വി പി മുഹമ്മദ്, ഒ രവീന്ദ്രന്‍, വി പി ശ്യാംകുമാര്‍, വി സിദ്ധാര്‍ത്ഥന്‍, വി എം ഗോപാലകൃഷ്‌ണന്‍, രാജന്‍ കാമ്പുറത്ത്, ടി നിസാര്‍, ഷാഹുല്‍ ഹമീദ്, കെ കേളുകുട്ടി എന്നിവര്‍ സംസാരിച്ചു.

