കോളേജിൽ വടം വലിയിൽ പങ്കെടുത്ത വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു.
പാലക്കാട്: പാലക്കാട് ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളജിിലെ ജീവയാണ് മരിച്ചത്.
കോളജിൽ വടംവലി മത്സരം കഴിഞ്ഞയുടനെ ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥി മരിച്ചിരുന്നു.
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സഹപാഠികളായ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്.

