കുറ്റിക്കാട്ടൂരിൽ ഭീഷണിയായി കാട്ടുപന്നി ക്കൂട്ടം
കുറ്റിക്കാട്ടൂർ: കാട്ടു പന്നികൾ നാട്ടിലിറങ്ങി യത് നാട്ടുകാർക്ക് ഭീഷണിയായി. വീടുകളിലെ കൃഷി നശിപ്പിക്കുകയും രാത്രി യാത്രക്കാരെ അക്രമിക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാർ.പുലർച്ചെ പത്രവിതരണത്തിന് പോകുന്നവർക്കും
ജോലിക്ക് പോകുന്നവർക്കുമാണ് പന്നി ഭീഷണി അനുഭവപെ ട്ടത്.
ചെമ്മലത്തൂര്, ആനക്കുഴിക്കര, ഭൂമിയിടിഞ്ഞ കുഴി, കിഴക്കേ പൈങ്ങോട്ടുപുറം, പടിഞ്ഞാറേ പൈങ്ങോട്ടുപുറം എന്നിവിടങ്ങളിൽ കാട്ടു പന്നികൾ വിഹരിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
പത്ര ഏജന്റ് കൃഷ്ണദാസ് ആണ് പന്നിക്കൂട്ടങ്ങളെ കണ്ടത്. ഇതിനൊപ്പം
മുള്ളൻപന്നിയുടെ ഭീഷണിയും ഉണ്ട്

