കുറ്റിക്കാട്ടൂരിൽ ലീഗ് പ്രാദേശിക നേതാവിന് പോലീസ് മർദ്ദനം; പരാതിയിൽ നടപടിയെടുത്തില്ല , പോലീസ് മുറ വീണ്ടും ചർച്ചയാവുന്നു.

കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ മുസ് ലിം യത്തീംഖാനയുമായി ബന്ധപ്പെട്ട് ഉണ്ടായ അവകാശ തർക്കത്തെ തുടർന്ന് പോലീസ് കാവലിൽ നടന്ന അധികാര കൈമാറ്റത്തിനിടയിൽ
മുസ് ലിം ലീഗ് പ്രാദേശിക നേതാവ് ചാലിയിറക്കൽ മാമുക്കോയയെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ യാതൊരു നടപടിയുംഎടുത്തില്ലന്ന് ചൂണ്ടിക്കാട്ടി അധികാരികൾക്ക് വീണ്ടും പരാധി നൽകി മാമുക്കോയ .
2023 ഡിസംബർ 23 നാണ് തൊട്ടടുത്ത ബീലൈൻ കമ്പസിൽനിന്നും പിടിച്ചു കൊണ്ടുവന്നു യതീംഖാന കാമ്പസിൽ വെച്ച് മാമുക്കോയയെ പോലിസ് പരസ്യമായി മർദ്ദിച്ചത്.
മെഡിക്കൽ കോളേജ് അസി: കമ്മീഷണർ സുദർശൻ , സി.ഐ ബെന്നിലാൽ എന്നിവർ നേരിട്ട് മാമുക്കോയയയുടെ മുഖത്തടിക്കുന്ന രംഗം വീഡിയോയിലുണ്ട്. സ്റ്റേഷനിൽ എത്തിച്ച മാമുക്കോയയെ പിന്നീട് വിട്ടയക്കുകയായിരുന്നു
എന്നാൽ മർദ്ദനത്തിൽ പരിക്കേറ്റ മാമുക്കോയ ആശുപത്രിയിൽ ചികിത്സ തേടി തുടർന്ന് മെഡിക്കൽ കോളേജ് സ്റ്റേഷനിൽപോലീസുകാർക്കെതിരെ നൽകിയ പരാതി അവർ സ്വീകരിച്ചില്ല പിന്നീട് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്ന

കമ്മീഷണർ മൊഴിയെടുത്തെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്കും അതോടൊപ്പം തന്നെ പരാതി അയച്ചിരുന്നു. പോലീസുകാർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല.
നിരപരാധിയായ ഒരാളെ പരസ്യമായി
പോലീസ് മർദ്ദിച്ചിട്ടും നടപടി ഇല്ലാത്തത് കൊണ്ട്
കേരളത്തിലെ പോലീസ് മുറ വെളിച്ചത്ത് വന്ന സാഹചര്യത്തിലാണ് മാമുക്കോയ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്.
അന്നത്തെ കമ്മീഷണർ സുദർശനും സി.ഐ ബെന്നി ലാലിലിനും എതിരെയാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.
ഇപ്പോൾ പ്രതിപക്ഷ നേതാവിനും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ക്കും പരാതി അയച്ചിട്ടുണ്ടെന്ന് മാമുക്കോയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *