പ്രമുഖ പലസ്തീനിയന്‍ പണ്ഡിതനും, എഴുത്തുകാരനും, കവിയുമായ ഉമര്‍ ഹര്‍ബ് കടുത്ത പോഷകാഹാരക്കുറവ് മൂലം അന്തരിച്ചു.

ഗസ്സ :പ്രമുഖ പലസ്തീനിയന്‍ പണ്ഡിതനും, എഴുത്തുകാരനും, കവിയുമായ ഉമര്‍ ഹര്‍ബ് കടുത്ത പോഷകാഹാരക്കുറവ് മൂലം വ്യാഴാഴ്ച അന്തരിച്ച. ഇസ്രായേലിന്റെ ഗാസ മുനമ്പിലെ ഉപരോധവും, ക്ഷാമവും കാരണം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം

അല്‍-യൗം അല്‍-സാബിയയുടെ റിപ്പോര്‍ട്ടനുസരിച്ച്, നേരത്തെ തന്നെ കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം ഇസ്രായേലിന്റെ ഉപരോധവും, പോഷകാഹാരക്കുറവും വൈദ്യസഹായത്തിന്റെ അഭാവവും മൂലം ഗുരുതരമായി വഷളായിരുന്നു.

ഗസയിലെ പലസ്തീന്‍കാരെ പലായനത്തിന് നിര്‍ബന്ധിക്കാന്‍ ഇസ്രായേല്‍ പട്ടിണിയെ ഒരു ആയുധമായി ഉപയോഗിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെ, ഒരു താല്‍ക്കാലിക ടെന്റില്‍ വെച്ച് ഡോക്ടര്‍ ഉമര്‍ മരിച്ചത്. പട്ടിണി കിടന്നു 1300 ലേറെ പേർ മരിച്ചിരുന്നു.യുദ്ധത്തില്‍ അദ്ദേഹത്തിന്റെ 26 കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയും, കുടുംബത്തിന്റെ അഞ്ച് വീടുകള്‍ ഇസ്രായേല്‍ അധിനിവേശം നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ
ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഇന്നത്തെ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇന്ന് പുലർച്ചെ മുതൽ കുറഞ്ഞത് 46 പേർ കൊല്ലപ്പെട്ടു, ഇതിൽ ഗാസ സിറ്റിയിലും വടക്കൻ ഗാസ മുനമ്പിലും 44 പേർ ഉൾപ്പെടുന്നു.
ഗാസ നഗരത്തിലെ ദറാജ് പരിസരത്തുള്ള വീടുകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കനത്ത നാശം നേരിട്ടു

Leave a Reply

Your email address will not be published. Required fields are marked *