വീഥികളിൽ മയിൽപ്പീലി കണ്ണന്മാർ നിറഞ്ഞ് ശോഭയാത്ര.
കുറ്റിക്കാട്ടൂർ: മയിൽപ്പീലി കണ്ണന്മാർ നിറഞ്ഞ വീഥികളെ അമ്പാടിയാക്കി ശോഭ യാത്ര.
അമ്പാടി കണ്ണന്മാർ അണി നിരന്ന മഹാ ശോഭയാത്ര ദ്വാപരക യുഗത്തിൻ്റെ സ്മരണകളുണർത്തി. . ഒപ്പം രാധയും തോഴിമാരും ഇതിഹാസ നിശ്ചലദൃശ്യങ്ങളും കൂടിയായപ്പോൾ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾക്ക് മയിൽപ്പീലിയഴക്. കണ്ണൻ അമ്പാടിയിലാടിയ ലീലകൾ വീണ്ടും കാണാൻ ആയിരങ്ങളാണ് പാതയോരങ്ങളിൽ കാത്തുനിന്നത്.കുറ്റിക്കാട്ടൂർ മണ്ഡലം ശോഭയാത്ര വെള്ളിപ്പറമ്പിൽ നിന്നാരംഭിച്ച് കുറ്റിക്കാട്ടൂർ സമാപിച്ചു.

ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണു സംസ്ഥാനത്തൊട്ടാകെ നൂറുകണക്കിനു ശോഭായാത്രകൾ നഗര, ഗ്രാമവീഥികളിൽ വർണക്കാഴ്ചയൊരുക്കിയത്
കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളും ശോഭായാത്രയുടെ ഭാഗമായി. മഴ മാറിയ കാലാവസ്ഥ ശോഭായാത്രയ്ക്കു മാറ്റുകൂട്ടി. രാവിലെ മുതൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയോടെ ഉണ്ണിക്കണ്ണന്മാരും രാധയും തോഴിമാരും തയാറായി കാത്തുനിന്നു. വൈകീട്ട് അഞ്ചുമണിയോടെയാണ് മിക്കയിടത്തും ഘോഷയാത്രയ്ക്കു തുടക്കമായത്. ചിലയടങ്ങളിൽ ശോഭായാത്രകൾ ഒരുമിച്ച് മഹാശോഭായാത്രയായി സഞ്ചരിച്ചു. പ്രധാന നഗരങ്ങൾ ഉൾപ്പെടെ പലയിടത്തും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.