മെസ്സി മനസ്സിലുണ്ട്… പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും മാനവികതയുടെയും ഹൃദയത്തിൽ …
മെസ്സി മനസ്സിലുണ്ട്…
പക്ഷെ അർജൻ്റീന മുറിവേല്പി ച്ചത് ആരാധകരുടെയും
മാനവികതയുടെയും ഹൃദയത്തിൽ ..
അർജൻ്റീനൻ ഫുട്ബാളിൻ്റെ ആരാധക സ്നേഹം
അവസാനിക്കുകയാണോ?
കാൽപ്പന്തു കളിയുടെ മാന്ത്രികതയിൽ ലോകം കീഴടക്കിയ മെസ്സി ആരാധകർക്കിടയിൽ
ആവേശം നിറച്ചപ്പോൾ
ഒരു രാജ്യത്തെ തന്നെ നെഞ്ചേറ്റുകയായിരുന്നു ലോകം.
പക്ഷെ മെസ്സിയുടെ രാജ്യം ആരാധകരെ മാത്രമല്ല മനുഷ്യ സ്നേഹികളെയും നിരാശപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു.
മെസ്സിയുടെ ആരാധകർ കൊണ്ടു നടന്ന അർജൻ്റീനയുടെ കൊടിയും ബ്രാൻ്റും ഇനി ആവേശത്തോടെ
കൊണ്ടു നടക്കില്ലന്ന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ തീർത്തു പറയുകയാണ് ആരാധകർ.
ഇസ്റാഈലിനെതിരെ
ഐക്യ രാഷ്ട്രസഭയിൽ അർജൻ്റീനയടക്കം 12 രാജ്യങ്ങൾ മാത്രമാണ് ഫലസ്ഥിൻ രാഷ്ട്രത്തിനെതിരെ വോട്ട് ചെയ്തത്.
ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ’ ലക്ഷ്യമിടുന്ന ‘ന്യൂയോർക് പ്രഖ്യാപന’ പ്രമേയത്തിന് അനുകൂലമായി ഇന്ത്യയടക്കം 142 രാജ്യങ്ങളാണ് വോട്ട് ചെയ്തത്. എന്നാൽ, എതിർത്ത് വോട്ടുചെയ്ത ഇസ്രയേൽ, അമേരിക്ക തുടങ്ങിയ 10 രാജ്യങ്ങുടെ കൂട്ടത്തിൽ ലോകമെങ്ങും ആരാധകരുള്ള അർജന്റീനയും ഉണ്ട്. ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരഗ്വേ, ട്വോംഗ എന്നിവരാണ് എതിർത്ത പത്തു രാജ്യങ്ങളിലുള്ളവർ. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നത് കൂടിയാണ് പ്രമേയം.
മിശിഹയെ തള്ളി ഫാൻഗ്രൂപ്പുകളിൽ ഫൈറ്റ്
സ്വതന്ത്ര ഫലസ്തീൻ എന്ന മധ്യപൂർവേഷ്യയുടെ ശാശ്വത സമാധാന സ്വപ്നത്തെ എതിർത്തവരിൽ അർജന്റീനയുമുണ്ടെന്ന വാർത്തക്കു പിന്നാലെ യാണ് ആരാധക ഗ്രൂപ്പുകളിൽ
പൊട്ടിത്തെറിയായി മാറിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അർജന്റീനയും ലയണൽ മെസ്സിയും കേരളത്തിലേക്ക് വരുന്നുവെന്നുറപ്പിച്ചതിനു പിന്നാലെയാണ് അർജന്റീനയുടെ ഫലസ്തീൻ വിരുദ്ധ നിലപാടെന്നതാണ് ആരാധകരെ ഇപ്പോൾ പ്രകോപിപ്പിക്കുന്നത്.
ലയണൽ മെസ്സിയുടെ അർജന്റീനയുടെ ഇസ്രയേൽ അനുകൂല സമീപനത്തെ ആയുധമാക്കിയാണ് ഫാൻ ഗ്രൂപ്പുകളിൽ ഫൈറ്റ് ജോറാവുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ അവസരം ഉപയോഗപ്പെടുത്തി മെസ്സിക്കെതിരെ ആഞ്ഞടിക്കുന്ന കാഴ്ചയും കുറവല്ല. ഫലസ്തീൻ അനുകൂല നിലപാടുകളുമായി ശ്രദ്ധേയനാണ് ക്രിസ്റ്റ്യാനോ എന്നതും ശ്രദ്ധേയം. റയൽ മഡ്രിഡ് താരമായിരിക്കെ ഗസ്സയിലെ സ്കൂളുകൾക്ക് സഹായം നൽകിയും, ഇസ്റാഈലിനെ തിരെ
യും നിലപാടെടുത്തതാണ് ആരാധകർക്ക് പ്രിയം കൂടാൻ കാരണം
മലയാളത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ കോളങ്ങളിൽ മെസ്സിയോടെയുള്ള ആരാധനക്കെതിരെ കുറിപ്പുകൾ ഇറങ്ങിയത് മെസ്സി ഫാൻസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്….

