കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു
കോഴിക്കോട്: ( www.10visionnews.com ) കോഴിക്കോട്- കണ്ണൂർ (ട്രെയിൻ നമ്പർ 56617) പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ച. കോഴിക്കോട് നിന്ന് ഉച്ചക്ക് 2.05ന് പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം മൂന്ന് മണിയിലേക്കാണ് മാറ്റിയത്. ആഗസ്റ്റ് 25 മുതലാണ് സമയം പുനഃക്രമീകരിച്ചത്.
കഴിഞ്ഞ ജൂൺ മാസം സതേൺ റെയിൽവേക്ക് മുമ്പിൽ ഉന്നയിച്ച കോഴിക്കോട്-കണ്ണൂർ (Train No. 56617) പാസഞ്ചർ ട്രെയിനിന്റെ സമയ ക്രമീകരണ ആവശ്യം പരിഗണിച്ചതായും ഓഗസ്റ്റ് 25 മുതൽ സമയം പുന:ക്രമീകരിച്ചതായുമുള്ള അറിയിപ്പ് സതേൺ റെയിൽവേ ജനറൽ മാനേജർ ശ്രീ. ആർ.എൻ സിങ്ങിൽ നിന്ന് ലഭിച്ചു. സമയമാറ്റം കോഴിക്കോട്-കണ്ണൂർ റൂട്ടിലെ യാത്രക്കാർ ഇതിനോടകം അറിഞ്ഞിരിക്കുമെന്ന് കരുതുന്നു
കഴിഞ്ഞ മാസം വരെ കോഴിക്കോട് നിന്ന് ഉച്ചക്ക് 14:05 ന് കണ്ണൂരേക്ക് സർവ്വീസ് നടത്തിയിരുന്ന പാസഞ്ചറിന്റെ സമയ മാറ്റം ആവശ്യപ്പെട്ട് നിരവധി യാത്രക്കാർ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയം 14:05 ൽ നിന്ന് ന് 15:00 മണിയിലേക്കോ 15:30 ലേക്കോ മാറ്റണം എന്ന ആവശ്യം റെയിൽവേക്ക് മുൻപാകെ ഉന്നയിച്ചത്.
ഈ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയം 15:00 മണിയിലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് വടക്കോട്ടുള്ള യാത്രകാർക്ക് പ്രത്യേകിച്ച് ജീവനക്കാർക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും കൂടുതൽ ഉപകാരപ്പെടുന്ന തീരുമാനമാണ് നടപ്പിലായിരിക്കുന്നത്. ഒരു പരിധി വരെ പാസഞ്ചറിന്റെ സമയ മാറ്റം പരശുറാം എക്സ്പ്രസിലെ തിരക്കിനും ശമനമാവുമെന്ന് പ്രതീക്ഷിക്കുന്നു.

