കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നു വീണു ; മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ സമയ മാറ്റം പുറത്തിറക്കി
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങ. അപകടത്തെ തുടർന്ന് കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സർവീസുകൾ നിർത്തിവെച്ചു. കെട്ടിടത്തിന്റെ ബലപരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകളിലൂടെ ഗതാഗതം പുനഃസ്ഥാപിക്കൂ. നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടത്തിവിടുന്നത്.ഇതിനെത്തുടർന്ന് ഇന്ന് പല ട്രെയിനുകളുടെയും സർവീസുകളിൽ റെയിൽവേ മാറ്റം വരുത്തി. യാത്രക്കാർ ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ…

