കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നു വീണു ; മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ സമയ മാറ്റം പുറത്തിറക്കി
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങ. അപകടത്തെ തുടർന്ന് കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സർവീസുകൾ നിർത്തിവെച്ചു. കെട്ടിടത്തിന്റെ ബലപരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകളിലൂടെ ഗതാഗതം പുനഃസ്ഥാപിക്കൂ. നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടത്തിവിടുന്നത്.ഇതിനെത്തുടർന്ന് ഇന്ന് പല ട്രെയിനുകളുടെയും സർവീസുകളിൽ റെയിൽവേ മാറ്റം വരുത്തി. യാത്രക്കാർ ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾതിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി (12076): ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഈ ട്രെയിൻ കോഴിക്കോട് എത്തുന്നതിന് പകരം കല്ലായിയിൽ യാത്ര അവസാനിപ്പിക്കും.ബംഗളൂരു – കോഴിക്കോട് എക്സ്പ്രസ് (16511): ഇന്നലെ ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ യാത്ര അവസാനിപ്പിച്ചു.യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിൽ വരുത്തിയ മാറ്റം:കോഴിക്കോട് – ബംഗളൂരു എക്സ്പ്രസ് (16512): കോഴിക്കോട് നിന്ന് ഇന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ വെസ്റ്റ് ഹിൽ സ്റ്റേഷനിൽ നിന്നാകും യാത്ര തുടങ്ങുക. സമയം: ഉച്ചയ്ക്ക് 3.40.കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി (12075): കോഴിക്കോട് നിന്ന് ഇന്ന് പുറപ്പെടേണ്ട ട്രെയിൻ കല്ലായി സ്റ്റേഷനിൽ നിന്നാകും സർവീസ് ആരംഭിക്കുന്നത്. സമയം: ഉച്ചയ്ക്ക് 1.50.

