മത്തിക്കു പകരം മാർക്കറ്റ് കയ്യടക്കി അയക്കൂറയും ആവോലിയും.
കോഴിക്കോട് :മത്തിക്കു പകരം മാർക്കറ്റ് കയ്യടക്കി അയക്കൂറയും ആവോലിയും
മത്തിലഭ്യത കുറഞ്ഞതോടെ വലിയ മത്തിക്ക് വില കുത്തനെ കൂടി. അപൂര്‍വമായി മാത്രമാണ് ബോട്ടുകാര്‍ക്ക് മത്തി ലഭിക്കുന്നത്. പകരം ആവോലിയും അയക്കൂറയും യഥേഷ്ടംലഭിക്കുന്നുണ്ട്.
തീപ്പിടിച്ച വിലയുള്ള ഇവ ഇപ്പോൾ കുറഞ്ഞ വിലക്കു ലഭിക്കുന്നുണ്ട്
ഇടത്തരം ആവോലി 250 അയക്കൂറ 200 എന്നിവയാണ് ചില്ലറ വില്പന വില.

വലിയ മത്തിക്ക് 260 രൂപയാണ് വില
വലയില്‍ വേണ്ടത്ര ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാല്‍ അധികൃതര്‍ പിടികൂടുമെന്നതിനാല്‍ ഇവയെ കടലില്‍ത്തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കുഞ്ഞന്‍മത്തികളെ വിപണിയിലെത്തിക്കുന്നത്.
10 സെന്റിമീറ്ററില്‍ താഴെയുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് കുഞ്ഞന്‍മത്തി പിടികൂടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
മലപ്പുറം പൊന്നാനിയിൽ കഴിഞ്ഞദിവസം 200 രൂപയ്ക്കാണ് അയക്കൂറയും ആവോലിയും വില്‍പന നടത്തിയിരുന്നത്. യഥേഷ്ടം ലഭിക്കുന്നതിനാലാണ് വിലക്കുറവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

