പെരുവയലിൽ യുഡിഎഫ് വികസനയാത്രയ്ക്ക് തുടക്കം

പെരുവയൽ:പെരുവയൽ പഞ്ചായത്ത്യു യുഡിഎഫ് വികസന യാത്രക്ക് പെരിങ്ങൊളത്ത് തുടക്കം. ജാഥാ ക്യാപ്റ്റൻ സുബിത തോട്ടാഞ്ചേരിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ പതാക കൈമാറി.

യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി, എ ടി ബഷീർ , രവികുമാർ പനോളി, സി എം സദാശിവൻ , ടി പി മുഹമ്മദ് , എൻ വി കോയ, വി സി സേതു മാധവൻ, പി പി ജാഫർ മാസ്റ്റർ, പി സുഹറ, പ്രീതി എ പ്രസംഗിച്ചു.
പെരുമയോടെ പെരുവയൽ എന്ന പേരിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസനങ്ങൾ വിശദീകരിക്കുന്ന ത്രിദിന യാത്രക്ക് സുബിത തോട്ടാഞ്ചേരി ( ക്യാപ്റ്റൻ) ,പി കെ ഷറഫുദ്ദീൻ (വൈസ് ക്യാപ്റ്റൻ) , അനീഷ് പാലാട്ട്, കരുപ്പാൽ അബ്ദുറഹിമാൻ ( ഡയരക്ടർ), ഉനൈസ് അരീക്കൽ , എം. പ്രസീത് കുമാർ ( കോ ഓർഡിനേറ്റർ ) എന്നിവരാണ് ജാഥക്ക് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *