പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ളവരുടെ വീടുകളടക്കം നിരവധി സ്ഥലങളിൽ റെയ്ഡ്.

കൊച്ചി: അയൽ രാജ്യത്തു നിന്നും അനധികൃതമായി വാഹനം കൊണ്ടു വന്നതിന്
നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ളവരുടെ വീടുകളടക്കം നിരവധി സ്ഥലങളിൽ റെയ്ഡ്
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തിയെന്ന പരാതിയിലാണ് സംസ്ഥാനത്തുടനീളം കസ്റ്റംസിന്‍റെ പരിശോധന. . ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ വാങ്ങി എന്ന പരാതിയിലാണ് ‘ഓപറേഷൻ നുംഖൂർ’ എന്ന പേരിൽ പരിശോധന നടത്തുന്നത്.
കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകളിലാണ് പരിശോധന.മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ രണ്ട് വീട്ടിലും പരിശോധന നടത്തി. ലാൻഡ് റോവറിന്റെ 2010 മോഡൽ ഡിഫെൻഡർ ദുൽഖർ സൽമാൻ വാങ്ങിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ കൂടി സഹകരണത്തോടെയാണ് ദുൽഖര്‍ സല്‍മാന്‍റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തുന്നത്.

ഭൂട്ടാനില്‍ നിന്ന് 150ഓളം വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നും ഇതില്‍ കേരളത്തില്‍ 30-40 വാഹനങ്ങള്‍ വിറ്റെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 10 ലക്ഷം രൂപക്ക് വാങ്ങിച്ച വാഹനങ്ങള്‍ 35-45 ലക്ഷം രൂപക്ക് വരെ ഇന്ത്യയില്‍ പലര്‍ക്കും വിറ്റുവെന്നും പരാതി ഉയര്‍ന്നിരുന്നു. തട്ടിപ്പ് അറിഞ്ഞുകൊണ്ടാണോ വാഹനം വാങ്ങിയതെന്നും പരിശോധിക്കും. സർക്കാർ ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥനുംവാഹനങ്ങൾ വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.ഇടനിലക്കാർ വ്യാജരേഖകൾ നൽകി വാഹനം വാങ്ങിയവരെ കബളിപ്പിച്ചെന്നാണ് സംശയിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ആഡംബര വാഹന ഷോറൂമുകളിലും യൂസ്ഡ് കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് തൊണ്ടയാടുള്ള ആഡംബർ കാർ ഷോറൂമില്‍ പരിശോധന നടന്നു.

സംസ്ഥാനത്തെ വിവിധ ആഡംബര വാഹന ഷോറൂമുകളിലും യൂസ്ഡ് കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് തൊണ്ടയാടുള്ള ആഡംബർ കാർ ഷോറൂമില്‍ പരിശോധന നടന്നു.കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 11 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തിലേക്ക് കൂടുതൽ ആഡംബര വാഹനങ്ങൾ കടത്തിയെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *