സന്നദ്ധ പ്രവർത്തകൻ പെരിങ്ങൊളം മൂസക്കോയയെ ആദരിച്ചു.

കോഴിക്കോട് :മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ അരനൂറ്റാണ്ടിലേറെ ക്കാലമായി വളണ്ടിയറായി സേവനം ചെയ്ത പെരിങ്ങളം മൂസക്കോയയെ കേഷ്വാലിറ്റിയിലെ ടീം വളണ്ടിയേർസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഇബ്രാഹിം ഒമാനൂർ അധ്യക്ഷത വഹിച്ചു. സലിം കാരന്തൂർ സ്വാഗതം പറഞ്ഞു, വളണ്ടിയർമാരായ ആഷിക് കൊയിലാണ്ടി, മുജീബ് ഒളവണ്ണ, ഷംസീർ വടകര, മുസ്തഫ മേലെടത്ത്, ഇർഷാദ് നരിക്കുനി, സഹീർ കോവൂർ, സമദ്, സുരേഷ് ബാബു, സെറീന, നാജിയ, ഗഫൂർ പതിമംഗലം തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ തുടക്കകാലം മുതലുള്ള അനുഭവങ്ങൾ മറുപടി പ്രസംഗത്തിൽ മൂസകോയ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *