പ്രഭാത പ്രാർഥനക്ക് പള്ളിയിലേക്ക് പുറപ്പെട്ട വ്യാപാരി സ്കൂട്ടർ അപകടത്തിൽ മരിച്ചു. ചേന്ദമംഗല്ലൂർ സി.കെ. അബ്ദുൽ ഗഫൂറാണ് മരിച്ചത്.
ചേന്ദമംഗല്ലൂർ : പ്രഭാത പ്രാർഥനക്ക് പള്ളിയിലേക്ക് പുറപ്പെട്ട വ്യാപാരി സ്കൂട്ടർ അപകടത്തിൽ മരിച്ചു
വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടും കുറ്റിക്കാട്ടൂർ മലബാർ ഫർണിച്ചർ ഉടമയുമായ സി.കെ. അബ്ദുൽ ഗഫൂർ (60) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ പളളിയിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തിൻ്റെ സ്കൂട്ടർ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചാണ്
അപകടം സംഭവിച്ചത്.
ഭാര്യ:റംല ഗഫൂർ (മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ കൗൺസിലർ)
മക്കൾ:റിംഷാദ് സി കെ
(ലേ മലബാർ ഫർണിച്ചർ മണാശ്ശേരി), റുഷ്ദാൻ സി കെ , റജിലാ ബാനു , റജ്ന മോൾ.
മരുമക്കൾ : സലിം അരയങ്കോട്, റിയാസ് കൊടിയത്തൂർ, ഫാത്തിമ നിദ (കൊടുവള്ളി), റിഫ ഷെറിൻ (കാപ്പാട് ).
സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി (ഖത്തർ ) , മുഹമ്മദ് കുട്ടി ( ദോഹ ട്രാവൽസ് ) , അബ്ദുല്ലത്തീഫ് (ഖത്തർ), സുബൈദ (കാരശ്ശേരി ) , ഖൈറുന്നിസ ( ഒതായി ).
ഖബറടക്കം വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ .

