സ്കൂളിൽ പോയ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
കരുനാഗപ്പള്ളി(കൊല്ലം): പോക്‌സോ കേസില്‍ പ്രതി പിടിയില്. ആലുംകടവ് മരു. സൗത്ത് കോയിത്തറ മേക്കതില്‍ രാജു(52)വാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
സ്‌കൂളില്‍ പോയ കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ മാതാപിതാക്കള്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, ആഷിഖ്, അമല്‍, വേണുഗോപാല്‍, എസ്സിപിഒ ഹാഷിം, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

