ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ഗാസയിൽ ഒറ്റരാത്രികൊണ്ട് ഇസ്റാഈൽ സൈന്യം 90 പേരെ കൊലപ്പെടുത്തി
ഗസ്സ :യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ഗാസയിൽ ഒറ്റരാത്രികൊണ്ട്കുറഞ്ഞത് 90 പേരെ കൊലപ്പെടുത്തി
കുറഞ്ഞത് 24 കുട്ടികളും ഉൾപ്പെടുന്നുവെന്ന് മെഡിക്കൽ വൃത്തങ്ങൾ പറഞുതെക്കൻ ഗാസയിലെ റാഫയിൽ വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ ആക്രമണങ്ങൾക്ക് ഉത്തരവിട്ടതിന് ശേഷമാണ് ഗാസയിൽ കൊലപാതകങ്ങൾ നടന്നത്. ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പിന്നീട് അറിയിച്ചു
ഇതിനിടെ
ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടാല്‍ തിരിച്ചടി നല്‍കണ്ടേ എന്നു ചോദിച്ചുകൊണ്ട് ഇസ്രായേലിന്റെ നടപടികളെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യായീകരിച്ചു. എന്നാല്‍ ഇതൊന്നും സമാധാന ഉടമ്പടിക്ക് അപകടമുണ്ടാക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെ വെടിനിര്‍ത്തലിനെ അപകടത്തിലാക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു.
ഹമാസ് നിഷേധിച്ചിട്ടും വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രായേല്‍ ഫലസ്തീന്‍ പ്രദേശത്ത് കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ ന്യായീകരണം.
ഹമാസ് ഇസ്രായേല്‍ സൈനികരെ ആക്രമിച്ചതായി പ്രതിരോധ മന്ത്രി ആരോപിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസ്സയില്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് ഉത്തരവിടുകയായിരുന്നു.
സൈനികര്‍ എവിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞില്ലെങ്കിലും, റഫയിലെ വെടിവെപ്പ് സംഭവവുമായി തങ്ങളുടെ പോരാളികള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹമാസ് പറഞ്ഞു. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലിനോടുള്ള പ്രതിബദ്ധത തുടരുമെന്നും പറഞ്ഞു.
അവര്‍ ഒരു ഇസ്രായേലി പട്ടാളക്കാരനെ കൊന്നു. അതിനാല്‍ ഇസ്രായേലികള്‍ തിരിച്ചടിച്ചു. അവര്‍ തിരിച്ചടിക്കണം- ഏഷ്യന്‍ പര്യടനത്തിനിടെ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നിട്ടും വെടിനിര്‍ത്തല്‍ തുടരുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും പറഞ്ഞു.
ഹമാസോ ഗസ്സയിലെ മറ്റാരെങ്കിലുമോ ഒരു ഐഡിഎഫ് സൈനികനെ ആക്രമിച്ചുവെന്ന് ഞങ്ങള്‍ക്കറിയാം… പക്ഷേ പ്രസിഡന്റിന്റെ സമാധാന പദ്ധചി നിലനില്‍ക്കുമെന്ന് ഞാന്‍ കരുതുന്നു- അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ കുറഞ്ഞത് മൂന്ന് ആക്രമണങ്ങളെങ്കിലും നടത്തിയതായി ഗസ്സയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു, അതേസമയം അല്‍ ഷിഫ ആശുപത്രിയുടെ പിറകുവശത്ത് ഒരു ഷെല്‍ പതിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ഗസ്സയിലെ സെന്‍ട്രല്‍ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ ലഭിച്ചതായി അല്‍-ഔദ ആശുപത്രി അറിയിച്ചു.
ഇസ്രായില്‍ നടപടി തിരച്ചില്‍, കുഴിക്കല്‍, മൃതദേഹങ്ങള്‍ വീണ്ടെടുക്കല്‍ എന്നിവയെ തടസ്സപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച നടക്കാനിരിക്കുന്നമറ്റൊരു ബന്ദിയുടെ മൃതദേഹം കൈമാറുന്നത് ഹമാസ് നീട്ടിവെച്ചിരുന്നു.

