ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ച. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ( 19) ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

