തദ്ദേശ തെരഞ്ഞെടുപ്പ്: എസ്. ഡി. പി. ഐ ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കുന്നമംഗലം :​എസ്. ഡി. പി. ഐ കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
​”അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന സന്ദേശമാണ് എസ്. ഡി. പി. ഐ മുന്നോട്ടു വെക്കുന്നതെന്ന്
നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
രാജ്യം നേരിടുന്ന ഫാസിസ്റ്റ് രൗദ്രഭാവത്തെ തുറന്നു കാണിക്കുക വഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന സന്ദേശമാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ പാർട്ടി മുന്നോട്ടു വെക്കുന്നത്..
ഈ നിലപാടിനെ അംഗീകരിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും പാർട്ടി സഹകരിക്കുമെന്ന് അവർ വെളിപ്പെടുത്തി.
​പാർട്ടിക്ക് അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ചിഹ്നമായ “കണ്ണട” അടയാളത്തിലായിരിക്കും സ്ഥാനാർത്ഥികൾ മത്സരിക്കുക.
മത്സരിക്കുന്ന പഞ്ചായത്തും വാർഡും , സ്ഥാനാർഥികളും

​ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്:
പാഴൂർ (10): മുഹിയുദ്ദിൻ സി കെ.

​പെരുവയൽ ഗ്രാമ പഞ്ചായത്ത്:
കല്ലേരി (11): സൈതലവി എ. എം. , പേര്യ (17): മുസമ്മിൽ എൻ. കെ.

​പെരുമണ്ണ ഗ്രാമ പഞ്ചായത്ത്: പാറക്കണ്ടം (14): അഷ്‌റഫ് പെരുമണ്ണ.

​മാവൂർ ഗ്രാമ പഞ്ചായത്ത്: പള്ളിയോൾ (8): അഷ്റഫ് പള്ളിയോൾ ; മാവൂർ സൗത്ത് (12): സുഫീന മുനീർ സി. ; പാറമ്മൽ ഈസ്റ്റ് (14): നുസൈബ പി. ടി. ; പാറമ്മൽ വെസ്റ്റ് (15): സുലൈഖ സി. ; കൽപ്പള്ളി (16): ഗഫൂർ ഇ. ; ആയംകുളം (17): ഷരീഫ് യു. കെ. ; ഊർക്കടവ് (18): അബ്ദുല്ല കായലം.

​കുന്നമംഗലം ഗ്രാമ പഞ്ചായത്ത്: പൈങ്ങോട്ടുപുറം (17): ഫൈസൽ തടത്തിൽ മീത്തൽ,
കാരന്തുർ ഈസ്റ്റ് (21): ഖദീജ മുഹമ്മദ്
പൂവം പുറത്ത്
​വാർത്താ സമ്മേളനത്തിൽ എസ്. ഡി. പി. ഐ മണ്ഡലം പ്രസിഡണ്ട് ഹനീഫ പാലാഴി, മണ്ഡലം ഇലക്ഷൻ മോണിറ്ററിങ് സമിതി ചെയർമാൻ അബ്ദുറഹ്മാൻ കാരന്തുർ, മണ്ഡലം സെക്രട്ടറി അഷ്‌റഫ് കുട്ടിമോൻ, ട്രെഷറർ ഡോ. മുഹമ്മദ് നദ്‌വി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *