ഗസ്സയിൽ തകർന്ന കെട്ടിടാ വശിഷ്ടങ്ങൾക്കടിയിൽ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന്​ മുകളിൽ

നെൽഅവിവ്:
ഗസ്സയിൽ തകർന്ന കെട്ടിടാ വശിഷ്ടങ്ങൾക്കടിയിൽ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന്​ മുകളലെന്നാണ്​ റിപ്പോർട്ട്​.
ഇതിനിടെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ
ഫലസ്ഥീനിൽ അക്രമണം തുടരുന്നു
ലബനനിലും ബോംബാക്രമണം നടത്തി.
ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേൽ.
ഒക്ടോബർ പത്തിന്​ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണ നടപടികൾ അവസാനിപ്പിക്കില്ലെന്ന്​ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്​തമാക്കി. ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള മേഖലയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങൾ പൂർണമായി നശിപ്പിക്കുമെന്നും കാറ്റ്‌സ് പറഞ്ഞു. ഗസ്സ മുനമ്പിൽ ഇസ്രായേൽ അധിനിവേശ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഹമാസ് പ്രവർത്തകരെ സുരക്ഷിതരായി തിരിച്ചയക്കണമെന്ന്J അമേരിക്ക ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് കാറ്റ്സിന്‍റെ പ്രതികരണം.
റഫ മേഖലയിലുള്ള തുരങ്കങ്ങളിൽ 200ഓളം സായുധ ഹമാസ് അംഗങ്ങൾ ഒളിഞ്ഞിരിക്കുന്നതായാണ്​ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തി​ന്‍റെ കണക്കുകൂട്ടൽ.

ഇസ്രായേലിന്‍റെ നിയന്ത്രണമുളള, മഞ്ഞ വരയ്ക്കുളളില്‍ ആക്രമണം തുടരുമെന്നാണ്​ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ ബന്ദികളുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കുന്നതോടൊപ്പം ഹമാസിനെ നീരായുധികരിക്കുകJ എന്നതും ഇസ്രായേല്‍ ലക്ഷ്യമാണെന്ന്​ മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞമാസം 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം 22 ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ്​ വിട്ടുനൽകിയത്. ആറ്​ പേരുടെ മൃതദേഹങ്ങൾ ഇനിയും ലഭിക്കാനുണ്ട്. 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്റാഈൽ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *