വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, തന്ത്ര ഗ്രന്ഥങ്ങൾ, സ്മൃതികൾ അങ്ങനെ വേദങ്ങളെ അടിസ്ഥാനമാക്കി പരീക്ഷക്ക് തയ്യാറുണ്ടോ? ഡോ. വിജയകുമാരി ടീച്ചറെ വെല്ലുവിളിച്ച് ശ്യാം കുമാർ.
തിരുവനന്തപുരം: കേരള സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്കെതിരെ വെല്ലുവിളിയുമായി അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍. തങ്ങള്‍ നടത്തുന്ന പരസ്യ സംസ്‌കൃത പരീക്ഷയ്ക്ക് തയ്യാറുണ്ടോ എന്നാണ് ശ്യാംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചത്.
‘വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, തന്ത്ര ഗ്രന്ഥങ്ങള്‍, സ്മൃതികള്‍ അങ്ങനെ ആയിരക്കണക്കായ സംസ്കൃത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സംസ്‌കൃത ഭാഷയില്‍
വിജയകുമാരി ടീച്ചര്‍ ഒരു ചോദ്യ പരീക്ഷക്ക് തയ്യാറുണ്ടോ?
ശ്യാം കുമാറിൻ്റെ ഫെയ്സ്ബുക് പോസ്റ്റ്
കേരള സർവകലാശാലയിലെ ഡോ. സി.എൻ വിജയകുമാരി ഫ്യൂഡൽ നാടുവാഴിത്ത കാലത്തെ വാക്യാർത്ഥ സദസിലൂടെ ” പാണ്ഡിത്യ പരീക്ഷണം” നടത്താൻ തയ്യാറെടുത്തിരിക്കുകയാണ്. സർവകലാശാല അധ്യാപക നിയമനങ്ങളിലും ഇതേ രീതിയിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യം ചോദിച്ച് ചില ഉദ്യോഗാർത്ഥികളെ “പരാജയപ്പെടുത്തി ” തൽപ്പരകക്ഷികളെ നിയമിക്കുന്നവരുണ്ട്.
സംസ്കൃത പാരമ്പര്യമനുസരിച്ച് സ്ത്രീകൾ സംസ്കൃതം സംസാരിക്കാൻ പാടില്ല എന്നാണ് നിയമം. ശാകുന്തളം നാടകത്തിൽ ശകുന്തള സംസാരിക്കുന്നത് സംസ്കൃതത്തിലല്ല, പ്രാകൃത ഭാഷയിലാണ്. സ്ത്രീകൾ പ്രാകൃതമാണ് സംസാരിക്കേണ്ടത് എന്നാണ് നിയമം. പാരമ്പര്യ മനുസരിച്ചാണെങ്കിൽ വിജയകുമാരി ടീച്ചർക്ക് സർവകലാശാലയിൽ സംസ്കൃത അധ്യാപികയാവാൻ കഴിയില്ല.
ഡോ. സി.എൻ വിജയകുമാരി
ടീച്ചറോടാണ്,
വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, തന്ത്ര ഗ്രന്ഥങ്ങൾ, സ്മൃതികൾ അങ്ങന ആയിരക്കണക്കായ സംസ്കൃത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സംസ്കൃത ഭാഷയിൽ ഡോ. വിജയകുമാരി ടീച്ചർ ഒരു ചോദ്യ പരീക്ഷക്ക് തയ്യാറുണ്ടോ ? ചോദ്യങ്ങൾ പൂർണമായും സംസ്കൃതത്തിലായിരിക്കും. ഉത്തരം ടീച്ചർ സംസ്കൃതത്തിൽ തന്നെ പറയണം. കേരളത്തിലെ മുഴുവൻ മാധ്യമങ്ങളുടെയും മുൻപിൽ ഞങ്ങൾ നടത്തുന്ന പരസ്യ സംസ്കൃത ചോദ്യ പരീക്ഷക്ക് വിജയകുമാരി ടീച്ചർ തയ്യാറുണ്ടോ?
ഷട് ദർശനങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളെ അധികരിച്ച് സംസ്കൃത ഭാഷയിലുള്ള പരസ്യ ചോദ്യ പരീക്ഷക്ക് ടീച്ചർ തയ്യാറുണ്ടോ ?
ഞങ്ങൾ ഉദ്ധരിക്കുന്ന സംസ്കൃത ശ്ലോകം അന്വയിച്ച് അർത്ഥം പറഞ്ഞ് ഏത് ഗ്രന്ഥത്തിൽ നിന്നാണ് പ്രസ്തുത ശ്ലോകം എടുത്തിരിക്കുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചോദ്യ പരീക്ഷയിലുണ്ടാവും. തയ്യാറുണ്ടോ ?

