ബ്രസീലിയൻ മോഡലിന്റെ ചിത്രം പതിച്ച വോട്ടർപട്ടികയിലെ ഒരു വോട്ടർ മൂന്നു വർഷം മുമ്പേ മരിച്ചു പോയ ഗുനിയ ദേവി.

ന്യൂഡൽഹി:
ഹരിയാനയിലെ വോട്ട് ചോരിക്കു പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മാധ്യമങ്ങൾ.
രാഹുൽ ഗാന്ധി പുറത്തു വിട്ട
ബ്രസീലിയൻ മോഡലിന്റെ ചിത്രം പതിച്ച വോട്ടർപട്ടികയിലെ ഒരു വോട്ടർ മൂന്നു വർഷം മുമ്പേ മരിച്ചു പോയ ഗുനിയ ദേവ“യാണെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. ഇവരുടെ പേര് വോട്ടർപട്ടികയിലുണ്ടെന്നും, ബ്രസീലിയൻ മോഡലിന്റെ ചിത്രം കണ്ടും ഞെട്ടിയിരിക്കുകയാണ് കുടുംബാംഗങ്ങൾ.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 10 ബൂത്തുകളിലായി 22 വോട്ടുകൾ രേഖപ്പെടുത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വോട്ടർപട്ടികയുടെയും വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത വെളിപ്പെടുത്തലിനു പിന്നാലെയാണ് പട്ടികയിലെ വോട്ടർമാരെ തേടി ദേശീയ മാധ്യമങ്ങൾ ഹരിയാനയി​ലെ വോട്ടർമാർക്കരികിലെത്തിയത്. ​വാർത്താ സമ്മേളനത്തിൽ രാഹുൽ പ്രദർശിപ്പിച്ച ബ്രസീലിയൻ മോഡലിന്റെ ചിത്രത്തിലെ ​ഒരു പേരുകാരിയായിരുന്നു ഗുനിയ ദേവി.
എന്നാൽ, ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് കഴിഞ്ഞ വർഷം നടന്ന വോട്ടെടുപ്പിനും രണ്ടു വർഷം മുമ്പേ ഗുനിയ ദേവി മരിച്ച വാർത്ത പുറംലോകമറിയുന്നത്. 2022 മാർച്ചിൽ ഇവർ മരണപ്പെട്ടതായി കുടുംബം പ്രതികരിച്ചു. വോട്ടർപട്ടികയിൽ ഗുനിയ ദേവിയുടെ പേര് നിലനിൽക്കുന്നത് അറിയില്ലെന്നും, അവരുടെ പേരിൽ വോട്ട് ചെയ്ത കാര്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.
ഗുനിയ ദേവിയുടെ മരണ സർട്ടിഫിക്കറ്റും ബന്ധുക്കൾ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *