താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി. ഗതാഗതം വൺവേ
കോഴിക്കോട്: താമരശ്ശേരി ചുരത്തി ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവിലാണ് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
ഹൈവേ പോലീസ് സ്ഥലത്തെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പുലർച്ചെ 5 മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഡീസൽ തീർന്നതിനെ തുടർന്ന് ഏഴാംവളവിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

