അനീഷ് പാലാട്ടി നെആദരിച്ചു.

കുറ്റിക്കാട്ടൂർ : പെരുവയൽ ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്ത് ‘വൈസ് പ്രസിഡണ്ടായും ക്ഷേമകാര്യ ചെയർമാനായും
നാടിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ അനീഷ്‌ പാലാട്ടിനെ മുസ്‌ലിംലീഗ് 24-ാം
വാർഡ് കമ്മറ്റി
ആദരിച്ചു.
ചാലിയറക്കൽ താഴം മുസ് ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ
സിഎച്ച് സെന്റർ വൈസ് പ്രസിഡന്റ് കെ മരക്കാർ ഹാജി അനീഷ് പാലാട്ടിന് സ്നേഹോപഹാരം
നൽകി.
വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് എൻകെ യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു.ചടങ്ങിൽവാർഡ് വികസന സമിതികൺവീനർ ഇർഷാദ് അഹ
മ്മദ്, കുറ്റിക്കാട്ടൂർഗവ. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി. എ പ്രസിഡണ്ട് മഹ് ഷൂം മാക്കിനിയാട്ട്
എന്നിവരും ആദരം ഏറ്റുവാങ്ങി.
ഇവർക്കുള്ള ആദരം
യുസുഫ് ഹാജി
എൻ.എം കാദർകുട്ടി മാസ്റ്റർ
എന്നിവർ നിർവഹിച്ചു.

യു.ഡി.എഫ്പഞ്ചായത്ത് കമ്മറ്റിചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് ഹാജി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.മുജീബ് റഹ്മാൻ ഇടക്കണ്ടി,മരക്കാർ ഹാജി അനീഷ് പാലാട്ട്, ഇർഷാദ് അഹമ്മദ്,എന്നിവർ സംസാരിച്ചു. ചടങ്ങിൽ മാമു ചാലിയറക്കൽ സ്വാഗതവും, സിയാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *