മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ച സ്ത്രീകൾക്കെതിരെ അന്വേഷണം.

ബംഗളരു:തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്ത. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി. വിഷ്ണു (39) ആണ് മരിച്ചത്.

ജോലിയുമായി ബന്ധപ്പെട്ട് വിഷ്ണു ഏറെക്കാലമായി ബെംഗളൂരുവിലായിരുന്നു താമസം. ബെംഗളൂരുവിലെ യെല്ലനഹള്ളിയിലെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം അപ്പാർട്ട്‌മെന്റ് പങ്കിട്ട് താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നിവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *