ദുബയിൽ അപകടത്തിൽ മരിച്ച മുഹമ്മദ് മിശാലിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും നമസ്കാരം രാത്രി 9 ന്
കുറ്റിക്കാട്ടൂർ : സന്ദർശന വിസയിൽ ദുബയിലെത്തി
കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് മരിച്ച വെള്ളിപ്പറമ്പ് 6/2 വിരുപ്പിൽ വി പി മുനീർ(വിച്ചി )-ആയിഷ ദമ്പതികളുടെ ഏക മകൻ മുഹമ്മദ് മിശാലിന്റെ (19) മയ്യിത്ത് ദുബായ് പോലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (ബുധൻ ) നാട്ടിലെത്തും.
വൈകീട്ട് 6 മണിയോടുകൂടി കരിപ്പൂർ വിമാന താവളത്തിലെത്തുന്ന മയ്യിത്ത്
സ്വദേശമായ വെള്ളിപറമ്പ് 6/2 വിരുപ്പിൽ ഹൗസിൽ എത്തിച്ച ശേഷം
രാത്രി 9 മണിക്ക്
വെള്ളിപറമ്പ് ആറാം മൈൽ ജുമാമസ്ജിദിൽ മയ്യിത്ത്നിസ്കാരം നടക്കും. ഖബറടക്കം അഞ്ചാം മൈൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വെള്ളിമാട്കുന്ന് ജെ ഡി ടി വിദ്യാർഥിയാണ് മുഹമ്മദ് മിശാൽ.
സഹോദരിമാർ: ഫിൽസ, സഹറ

