വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കുറ്റിക്കാട്ടൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിപെരുവയൽ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ പാലാഴി പ്രഖ്യാപനം നടത്തി.
പാലത്തായി പീഡന കേസ് പുറത്തുകൊണ്ടു വരുന്നതിൽ വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ്മൂവ്മെന്റും മുന്നിൽ നിന്ന് നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി എന്നും ഇരകളോടൊപ്പം നിൽക്കുമ്പോൾ ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പംനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ:
വാർഡ് 15: മൈമൂന ടീച്ചർ
വാർഡ് 16: നുസൈബ ടീച്ചർ
വാർഡ് 19: ബക്കർ വെള്ളിപ്പറമ്പ്
വാർഡ് 20: സാദിഖ് വെള്ളിപ്പറമ്പ്
വാർഡ് 22: അഷറഫ് വെള്ളി പറമ്പ്
വാർഡ് 24: ഉമ്മുകുൽസു
ബ്ലോക്ക് പഞ്ചായത്ത് പൈങ്ങോട്ടുപുറം ഡിവിഷൻ:
സൽമ പി.
വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് ടിപി ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. തെരഞെടുപ്പ് കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ, ശരീഫ് കുറ്റിക്കാട്ടൂർ, മുഹമ്മദ് റാഫി, മുസ്‌ലിഹ് പെരിങ്ങൊളം എന്നിവർ സംസാരിച്ചു. അഷറഫ് വെള്ളിപറമ്പ് സ്വാഗതവും അനീസ് മുണ്ടോട്ട് നന്ദിയും പറഞ്ഞു.

