കോൺഗ്രസ്സ് നേതാവിനോടുള്ള ഇഷ്ടം കൊണ്ട് മകൾക്ക് പേരിട്ടിട്ടും അച്ചൻ്റെ മകൾ എത്തിയത് ബി.ജെ.പി.യിൽ.
മൂന്നാർ :കോൺഗ്രസ്സ് നേതാവിനോടുള്ള ഇഷ്ടം കൊണ്ട് മകൾക്ക് പേരിട്ടിട്ടും അച്ചൻ്റെ മകൾ എത്തിയത് ബി.ജെ.പി.യിൽ
സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് കല്ലാറിലെ തൊഴിലാളിയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരൈരാജ് മകൾക്ക് സോണിയ എന്ന പേരിട്ടത്.എന്നാൽ സോണിയ ഇപ്പോൾ മൂന്നാർ പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയാണ് . സോണിയ മൂന്നാർ പഞ്ചായത്തിൽ പതിനാറാം വാർഡായ നല്ല തണ്ണിയിലേക്കാണ് മത്സരിക്കുന്നത്.

