വലിയ ചോദ്യങ്ങ ളുമായി കുരുന്നുകൾ ..സരസമായി മറുപടി പറഞ്ഞ് റസാഖ് മാസ്റ്റർ എം.എൽ എ. മലർവാടി ബാലസംഘം പരിപാടിയിലാണ് കുട്ടികൾ സംവദിച്ചത് .
കുന്ദമംഗലം, : കുരുന്നുകളുമായി സംവദിച്ച്എം എൽഎ. മലർവാടി ബാല സംഘം സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ വലിയ ചോദ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി .മാവൂർ ഗ്വാളിയോർ റയോൺസിൽ പുതിയ വ്യവസായം ആരംഭിക്കുമെന്നും കുന്ദമംഗലത്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നും എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു. മലർവാടി ബാലസംഘംകുന്ദമംഗലം എൻ.ഐ.ടി ഏരിയകളുടെ ആഭിമുഖ്യത്തിൽ എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയുമായുള്ള സംവാദത്തിൽ കുരുന്നുകളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.എൽ.എ. കളിസ്ഥലം ആവശ്യപ്പെട്ട കുഞ്ഞിനോട് മാവൂരിൽ അന്താരാഷ്ട്ര സ്റ്റേഡിയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്ന് എം.എൽ.എ…

