ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി അവർ വിട പറഞ്ഞു; വേദന കുറിപ്പുമായി ഭർത്താവ് ഇഹ്സാൻ.

ലാഹോർ:പ്രശസ്ത പാക്കിസ്ഥാനി
വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയം (26) രണ്ട് ഇട്ടക്കുട്ടികളെ ജന്മം നൽകി ലോകത്തോട് വിട പറഞ്ഞത് വേദനയോടെ പങ്കു വെച്ച് ഭർത്താവ് ഇഹ്സാൻ
മറിയത്തിൻ്റെ ഇൻസ്റ്റഗ്രാം എകൗണ്ടിലാണ് അവരെ ക്കുറിച്ച് വേദനക്കുറിപ്പ് എഴുതിയത്.
കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെയുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മറിയം മരിച്ചത്.
ഡിസംബർ 4ന് ലാഹോറിൽ വച്ചായിരുന്നു മരണം.
പ്യാരി മറിയത്തിന്റെ വിയോഗവാർത്ത ഭർത്താവ് അഹ്സാൻ അലി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി…. ‘പ്രിയപ്പെട്ട മറിയം നമ്മെ വിട്ടുപിരിഞ്ഞു. ബഹുമാനത്തിന്റെ നാഥനായ അല്ലാഹു അവൾക്ക് മാപ്പ് നൽകാനും പദവികൾ ഉയർത്താനും എല്ലാവരും പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുന്നു’ – ഭാര്യയുടെ രണ്ട് ചിത്രങ്ങളും അഹ്സാൻ ഇതിനോടൊപ്പം പങ്കുവച്ചിരുന്നു. ഒന്നിൽ പുഞ്ചിരിക്കുന്ന മറിയത്തെ കാണാം, മറ്റൊന്നിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രമാണ്.

ലളിതവും സൗമ്യമായ സംസാരശൈലിയും കുടുംബ–സൗഹൃദ ഉള്ളടക്കങ്ങളിലൂടെയുമാണ് പ്യാരി മറിയം സമൂഹമാധ്യമത്തിൽ പ്രശസ്തയായത്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും അവർക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 1.4 ലക്ഷം ഫോളോവേഴ്സും ടിക് ടോക്കിൽ രണ്ട് ദശലക്ഷം ഫോളോവേഴ്സും മറിയത്തിനുണ്ടായിരുന്നു. ഗർഭകാലത്തെ സന്തോഷവും വിശേഷങ്ങളുമെല്ലാം മറിയം ആരാധകരുമായി പങ്കുവച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *