മുഖ്യമന്ത്രി നിധീഷ് കുമാർ നിഖാബ് ഊരി മാറ്റി, അപമാന ഭാരം താങ്ങാൻ കഴിയാതെ പർവീൺ ജോലി ഉപേക്ഷിക്കുന്നു.

പറ്റ്ന :ഡോക്ടറാവാൻ കൊതിച്ച് പഠിച്ച പർവീണ് അപമാന ഭാരം താങ്ങാൻ കഴിയാതെ ജോലി ഉപേക്ഷിക്കുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്‌ലിം വനിതാ ഡോക്ടർ നുസ്രത് പർവീനാണ്ജോലി ഉപേക്ഷിക്കുന്നത്. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈ മാസം 20 നു ജോലിയിൽ ചേരാനാണു നിയമനക്കത്ത്. നുസ്രതിനെ ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണുകുടുംബാംഗങ്ങൾ.ഡിസംബർ 15 ന് ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിലാണു നിതീഷ് കുമാർ അപമര്യാദയായി പെരുമാറിയത്. ഡോക്ടർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാൻ മുഖ്യമന്ത്രിശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു

മനോനില തകരാറിലായ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് കുമാറിന്റെ പ്രവർത്തി നീചമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നിതീഷ് കുമാർ ഹിജാബ് ഊരിയത് ജെഡിയു – ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *