കൊലപാതകവും ആത്മവ്യത്യയും കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ.
കണ്ണൂർ: കൊലപാതകവും ആത്മവ്യത്യയും കുടുംബത്തിലെ നാല് പേർ മരിച്ച നിലയി
പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തതാണെ
ന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.
രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.

