കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്തത്, സാദിഖലി തങ്ങൾ

മലപ്പുറം : മുന്നറിയിപ്പില്ലാതെ
ബുൾഡോസർ രാജ് നടപ്പാക്കി
മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ഇടിച്ചു നിരത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കർണാടകയിൽ നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എല്ലാവർക്കും വിഷമമുണ്ടെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.
സർക്കാർ ഭൂമിയായത് കൊണ്ടാണ് കർണാടക സർക്കാർ നടപടി സ്വീകരിച്ചത്. എന്നാൽ, ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നു. അതേസമയം,
മുഖ്യമന്ത്രി സിദ്ധരാമയ്യ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാദിഖലി
മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ കർണാടക പി.സി.സിയോട് കോൺഗ്രസ് കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടി ക്രമങ്ങൾ പാലിച്ചെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശദീകരിച്ചത്.
അതേസമയം, ഒഴിപ്പിക്കപ്പെട്ടവർക്ക്പുനരധിവാസവുമായി കർണാടക സർക്കാർ പ്രശ്നപരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. 300 വീടുകളിലായി 3000തോളം ആളുകളാണ് താമസിച്ചിരുന്നത്. ഇവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്ഇതിനായി സർവേ നടപടികൾ തുടങ്ങാൻ ജില്ല ഭരണകൂടത്തിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലർച്ചെ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും 300ലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ബംഗളൂരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കി ഇടിച്ചുനിരത്തലിൽമാർഗനിർദേശങ്ങൾപാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *