കുന്ദമംഗലം മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം

കുന്ദമംഗലം :.കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. എം.എല്‍.എ ഫണ്ട്, ഫ്ളഡ്, ആസ്തി വികസന ഫണ്ട്, ബജറ്റ് വര്‍ക്ക്, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓരോ ഗ്രാമപഞ്ചായത്തിലും അനുവദിച്ച പ്രവൃത്തികളുടെ മോണിറ്ററിംഗ് നടത്താന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ശ്രദ്ധ ചെലുത്തുന്നതിനും പ്രാദേശിക തലത്തില്‍ പ്രസിഡണ്ടുമാരുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് അജിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി രാജന്‍, എം.എസ് സുലിന്‍, സി.വി സംജിത്, സി മുനീറത്ത്, ആര്‍.വി ജാഫര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി മനോജന്‍, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ പി നാരായണന്‍, എക്സി. എഞ്ചിനീയര്‍ കെ ദീപ്തി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *