ടോൾ പിരിവിനെതിരെ കുമ്പളയിൽ പ്രതിഷേധം.

കുമ്പള:ടോൾ പിരിവിനെതിരെ കുമ്പളയിൽ സമര തുടങ്ങികാസർകോട് – മംഗളൂരു ദേശീയപാതയിൽ കുമ്പളയിൽ സ്ഥാപിച്ച ടോൾ ബൂത്തിൽ യൂസർ ഫീ പിരിക്കാനുള്ള തീരുമാനത്തിരെയാണ് പ്രതിഷേധം .എ.കെ.എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.ഇതിന് പിന്നാലെ സ്ഥലത്ത് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്ന് രാവിലെ ഏഴരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത്.ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ ദൂരപരിധി 60 കിലോമീറ്റർ ആണ്. ഇത് ലംഘിച്ചാണ് കുമ്പളയിലെ ടോൾപ്ലാസ എന്നാണ് ആക്ഷൻ കമ്മറ്റിയുടെ ആരോപണം.നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതിയുടെ പ്രതിഷേധം.

ടോൾ വിരുദ്ധ സമിതിയുടെ ഹരജി ഹൈക്കോടതി പരിഗണമിച്ച ശേഷം മാത്രമേ പിരിവ് തുടങ്ങൂ എന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്.എന്നാൽ ഹരജി പലതവണ മാറ്റിവെച്ചതോടെയാണ് വീണ്ടും ടോൾ പിരിവ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *