പ്രതിപക്ഷ നേതാവ് വി.ഡി. സതീഷനും മന്ത്രി ശിവൻകുട്ടിയും തമ്മിൽ അധിക്ഷേപ പ്പോര്

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി. സതീഷനും മന്ത്രി ശിവൻകുട്ടിയും തമ്മിൽ അധിക്ഷേപ പ്പോര ശിവൻകുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളാണെന്നും ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ എന്നുമായിരുന്നു സതീശന്‍റെ പരാമര്‍ശം.വി ഡി സതീശൻ്റെ അധിക്ഷേപത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി
സതീശന്‍റേത് തരംതാണ പദപ്രയോഗമാണെന്നും അച്ഛന്റെ പ്രായമുള്ളവരെ പോലും അധിക്ഷേപിക്കുന്നയാളാണ് സതീശനെന്നും ശിവൻകുട്ടി പറഞ്ഞു
എടാ പോടാ പദ പ്രയോഗം സതീശന്‍ നടത്തി. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്.അദ്ദേഹത്തിൻ്റെ അണികളെ ആവേശഭരിതരാക്കാൻ വേണ്ടി പറഞ്ഞതാണ്.ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ് സതീശന്. സ്വന്തം അച്ഛന്റെ പ്രായമുള്ളവരെ വരെ വളരെ ധിക്കാരത്തോടെയാണ് സതീശൻ ആക്ഷേപിക്കുന്നത്.മുഖ്യമന്ത്രിയെ പോലും വളരെ മോശം വാക്ക് നിയമ സഭയിൽ ഉന്നയിച്ചു.കേരളത്തിലെ സ്കൂളുകളെ കുറിച്ച് വളരെ മോശം പ്രയോഗമാണ് സതീശൻ നടത്തിയത്.താൻ ആർഎസ്എസിനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോൾ സതീശൻ വള്ളി നിക്കർ ഇട്ട് നടക്കുകയാണ്.കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശൻ.നുണകൾ കൊണ്ടല്ല വസ്തുതകൾ കൊണ്ടാണ് രാഷ്ട്രീയ പറയേണ്ടത്.മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി മറുപടി പറയാൻ കഴിയില്ല.എന്ത് വന്നാലും പറയാനുള്ളത് സഭയിലെ കയ്യാങ്കളിയെ കുറിച്ചാണ്.വസ്തുതയില്ലാത്ത കാര്യങ്ങൾ ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു..’ശിവന്‍കുട്ടി പറഞ്ഞു.
എസ്.പി.ജി വലയം ഭേദിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ വസതിയിൽ കയറി ഇറങ്ങിയത് ആരുടെ ഒത്താശയോടെയാണെന്നും ശിവന്‍കുട്ടി ചോദിച്ചു.സോണിയ ഗാന്ധിയുടെ സഹോദരിയുടെ ഇറ്റലിയിലെ പുരാവസ്തു ബിസിനസുമായി ഈ സംഘത്തിന് ബന്ധമുണ്ടോ?,ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ കവറിൽ എന്തായിരുന്നു,അത് അടൂർ പ്രകാശിന് നൽകിയ പ്രതിഫലമായിരുന്നോ?,കോൺഗ്രസ് ഭരിച്ച ദേവസ്വം ബോർഡ് ഭരണസമിതി എന്തിനാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി ‘വാജി വാഹനം’ തന്ത്രിക്ക് കൈമാറിയത്? തുടങ്ങിയ ചോദ്യങ്ങളും മന്ത്രി ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *