യാത്രക്കാരി പാസ്‌പോർട്ടുമായി സൗദിയിലെത്തി; കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി
കണ്ണൂർ:പാസ്‌പോർട്ട് അബദ്ധത്തിൽ മറ്റൊരു യാത്രക്കാരിയുടെ കൈവശം മാറിപ്പോയതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി. കൂത്തുപറമ്പ് ആമ്പിലാട് സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ഈ ദുരനുഭവമുണ്ടായത്. വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് യാത്ര മുടങ്ങാൻ കാരണമെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ബഹ്റൈനിലേക്ക് പോകാനായി ചൊവ്വാഴ്ച രാവിലെയാണ് പ്രവീൺ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. ബോർഡിങ് പാസ് എടുത്തശേഷം ലഗേജ് സ്കാനിങ്ങിന് നൽകിയ വേളയിൽ അദ്ദേഹം പാസ്‌പോർട്ടും ഒപ്പം വെച്ചിരുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷം ബാഗ് എടുത്തപ്പോൾ പാസ്‌പോർട്ട് കാണാനില്ലാത്തതിനെ തുടർന്ന്…

