മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സാമൂദായിക സംഘടനയാണ് എം.ഇ.എസ്* ഡോ.പി.എ ഫസൽ ഗഫൂർ
കോഴിക്കോട്: മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സാമുദായിക സംഘടനയാണ് എം. ഇ. എസ് എന്നും മത സങ്കുചിത, ചിന്താഗതികളുമായി നടക്കുന്നവർ എം.ഇ.എസ്. ൽ ഉണ്ടാവില്ലെന്നും എം.ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി.എ ഫസൽ ഗഫൂർ പറഞ്ഞു.
ചാത്തമംഗലം രാജാ റെസിഡെൻഷ്യൽ സ്കൂളിൽ വെച്ച് നടന്ന
എം.ഇ. എസ് കോഴികോട് ജില്ലാ കമ്മിറ്റി ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ധേഹം, ജില്ലാ പ്രസിഡണ്ട് കെ.വി. സലീം അദ്ധ്യക്ഷത വഹിച്ചു.
എം.ഇ. എസ് സംസ്ഥാന സെക്രട്ടറി ഡോ. റഹീം ഫസൽ . ആശംസകൾ നേർന്നു.
2025- 26 വർഷത്തെ വാർഷിക റിപ്പോർട്ട് കെ എം ഡി മുഹമ്മദ് അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് ബി എം സുധീർ അവതരിപ്പിച്ചു.
കെ കെ ഹംസ അനുശോചന പ്രമേയവും എം.ഇ.എസ് സക്കാത്ത് സെൽ പ്രവർത്തനങ്ങളെ പറ്റി ഒ.ക്കെ അഷറഫ് വിശദീകരണവും നൽകി. എം.ഇ എസ് പ്രചോദനം എജുക്കേഷൻ പ്രോഗ്രാമിലെ പ്രവർത്തനങ്ങളെ പറ്റിയുളള റിപ്പോർട്ട് അവതരണം പി.പി അബ്ദുള്ളക്കുട്ടി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ ഹമീദ് ഫസൽ സ്വാഗതവും ജോ സെക്രട്ടറി ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.

