വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ∙ ബാരാമതിയിൽ നടന്ന വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വിഴുകയായിരുന്നു. വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം.

എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു. അതേസമയം അപകടസ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *