മാധ്യമം, മംഗളം സ്ഥാപനങ്ങളിലെ ജീവനക്കാർ സമര പ്രഖ്യാപന കൺവൻഷൻ നടത്തി.
തമ്പാൻ തോമസ് പ്രസംഗിക്കുന്നു.
കോഴിക്കോട്: മാധ്യമം, മംഗളം സ്ഥാപനങ്ങളിലെ
ജീവനക്കാർ സമര പ്രഖ്യാപന കൺവൻഷൻ നടത്തി
ശമ്പള നിഷേധത്തിനെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘടിപ്പിച്ചത്.
തുടർ പ്രക്ഷോഭത്തിന് സമര സമിതി രൂപവത്കരിച്ചു. എം. കെ രാഘവൻ എം.പി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് മുൻ അഖിലേന്ത്യ പ്രസിഡൻ്റും മുതിർന്ന നിയമജ്ഞനുമായ തമ്പാൻ തോമസ് എന്നിവർ രക്ഷാധികാരികളായ സമര സമിതിയിൽ സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ
ഭാരവാഹികളാണ്. ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരനെ സമിതി ചെയർമാനും സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥിനെ ജനറൽ കൺവീനറും കേരള പത്രപ്രവർത്തക യൂണിയൻ ട്രഷറർ മധുസൂദനൻ കർത്തയെ ട്രഷററും ആയി തെരഞ്ഞെടുത്തു. കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷൻ സി.ഐ. ടി. യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥ് സമര പ്രഖ്യാപനം നടത്തി.സംഘാടക സമിതി ചെയർമാൻ പി. കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു.
ഫെബ്രുവരി 10ന് കോട്ടയത്ത് മംഗളം ഓഫീസിലേക്ക് ബഹുജന മാർച്ചും 16നു കോഴിക്കോട് മുതലക്കുളം മൈതാനിയിൽ രാപകൽ ഉപവാസ സമരവും നടത്തും.അഡ്വ. റഹ്മത്തുള്ള(എസ്. ടി. യൂ), പി.പി മുകുന്ദൻ(സിഐടിയു), പി. കെ നാസർ (എഐടിയുസി), സോണിയ ജോർജ്(സേവ), കെ. ചന്ദ്രശേഖരൻ(എൻ
എൽ. സി), ടോമി മാത്യു(എച്ച്.എം.എസ്), കവടിയാർ ധർമ്മൻ (കെ.ടി.യു.സി), കൃഷ്ണമ്മാൾ(എൻ. ടി. യു.ഐ), കെ.എസ് രാധാകൃഷ്ണൻ(എച്ച്.എം. കെ.പി), വി.വി രാജേന്ദ്രൻ(എ.ഐ.സി.ടി.യു), അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ (ജെ. ടി. യൂ. സി), അഡ്വ. ടി.ബി മിനി(ടി.യു.സി.ഐ), കെ. രാജീവൻ (ഐഎൻടിയുസി), ജീവകുമാർ(ഐ.എൻ. എൽ.സി), സി.എൻ ശിവദാസൻ(എച്ച്.എം. കെ.പി), കെ.പി റജി, സുരേഷ് എടപ്പാൾ(കെ.യൂ.ഡബ്ലു. ജെ), വി.എസ് ജോൺസൺ, ജയ്സൺ മാത്യു(കെ.എൻ. ഇ.എഫ്) – (വൈസ് ചെയർ), അഹമ്മദ് കുട്ടി ഉണ്ണികുളം – എസ് ടി. യൂ, അഡ്വ. കെ അനിൽ കുമാർ(സിഐടിയു), ജോൺ വി.ജോസഫ് (എഐടിയുസി), എൻ.പി പദ്മനാഭൻ(ഐഎൻടിയുസി), മാമ്പറ്റ ശ്രീധരൻ(സിഐടിയു), ഇ.ബി സതീഷ്, ഹലീൽ റഹ്മാൻ (എസ്. ടി. യൂ), അഡ്വ. റജി സഖറിയ(സിഐടിയു), വിശ്വകല തങ്കപ്പൻ(എൻ. ടി. യൂ.ഐ), ബിജു ആൻ്റണി(എച്ച്.എം.എസ്), ജോസ് പുത്തൻകാല(കെ. ടി. യു.സി) – കൺവീനർമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.

