ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു.
കുറ്റിക്കാട്ടൂർ: ( കോഴിക്കോട് ) ദമ്പതികൾ സഞ്ചരിച്ചസ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു .ഇന്ന് രാവിലെ കോവൂരിൽ നടന്ന അപകടത്തിൽ കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ സുലൈമാൻ്റെ ഭാര്യ ജമീല ( 62 ) യാണ് മരിച്ചത്.
ഭർത്താവ് സുലൈമാനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇരുവരും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ബസ്സ് ഇവരെ ഇടിച്ചു തെറുപ്പിച്ചത്.
മെഡിക്ക കോളേജ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ എടുത്തു
മക്കൾ :സപ്രീന, സഹറഭാനു, സൈഫു. മരുമക്കൾ: ബഷീർ, നൗഫൽ,ആതില.

