യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുവാണെന്ന് തെളിയിക്കണമെന്ന് സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ് ; ബീഫ് കയറ്റു മതിയിൽ ഒന്നാം സ്ഥാനം യു പി ക്ക്
ലഖ്നൊ :യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുവാണെന്ന് തെളിയിക്കണമെന്ന് സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ്.പ്രയാഗ് രാജിൽ നടക്കുന്ന മാഘ് മേളയിൽ പുണ്യസ്നാനം നടത്താൻ അനുവദിക്കാത്തതിനെതുടർന്ന് മടങ്ങിയതിനുശേഷമാണ് പ്രമുഖ്യ സന്യാസി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനങ്ങൾ നടത്തിയത്. കാവി ധരിച്ച് പ്രസംഗിച്ചതുകൊണ്ടുമാത്രം ഒരാൾ സന്യാസിയാകില്ല. അതിന് ഗോ സേവ നടത്തുകയും, ധർമസേവ നടത്തുകയും ചെയ്യണം. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന്റെ 40 ശതമാനവും യു.പി.യിനിന്നാണ്. രാമരാജ്യം കെട്ടിപ്പടുക്കുന്നത് ബീഫ് വിറ്റുകിട്ടുന്ന പണം കൊണ്ടാണോയെന്നും സ്വാമി ചോദിച്ചു.
കണക്കുകൾ പ്രകാരം
ലോകത്തിലെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിൽ യു.പി. യാണ് ഇതിൽ ഒന്നാമത്
ലഭ്യമായ കണക്കുകൾ പ്രകാരം ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ പ്രതിവർഷം ഏകദേശം 380 കോടി ഡോളർ (ഏകദേശം 34,177 കോടി രൂപ) വരുമാനം ഉണ്ടാക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലുമാണ് പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള ബീഫ് വിൽക്കുന്നത്. വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി, യുഎഇ, ഈജിപ്ത്, ഇറാഖ് തുടങ്ങി രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള എരുമ മാംസം കയറ്റുമതി ചെയ്യുന്നത്.
അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫെയർ എക്‌സ്‌പോർട്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അൽ ഹംദ് അഗ്രോ ഫുഡ് പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മിർഹ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്‌എംഎ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്, അൽ ഫഹീം മീറ്റക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാർ. ബീഫ് കയറ്റുമതിയുടെ 60 ശതമാനവും ഉത്തർപ്രദേശില്‍ നിന്നാണെന്നാണ് ലഭ്യമായ കണക്കുകൾ പറയുന്നത്. തൊട്ടുപിന്നിലെ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളുമുണ്ട്.
ലോകമെമ്പാടും ന്യായമായ വിലയ്ക്ക് മികച്ച നിലവാരമുള്ള മാംസത്തിനായുള്ള ആവശ്യകത വർധിച്ചുവരുന്നതിനാൽ 2026ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി മേഖല ശ്രദ്ധേയമായ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

