കേരളത്തിനു കാര്യമായ നേട്ടങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. അതിവേഗ റെയിൽ, എയിംസ് കേരളത്തിനില്ല.

ന്യൂഡൽഹി: കേരളത്തിനു കാര്യമായ നേട്ടങ്ങളില്ലാതെ കേന്ദ്ര ബജറ്റ് വേഗറെയിൽ ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന് എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല. നികുതി നിയമങ്ങളിൽ മാറ്റങ്ങളുമായാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി നിയമങ്ങൾ ലഘൂകരിക്കും

“കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗ റെയിൽ ഇടനാഴിയിൽ ഉൾപ്പെടുത്താതിരുന്നത് നിരാശയായി. മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരാണസി, വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി ബജറ്റിൽ പഖ്യാപിച്ചത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് പ്രതിഷേധിച്ചു. 12 പുതിയ ജലപാതകളിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ധാതു ഇടനാഴിയിൽ മാത്രമാണ് കേരളമുള്ളത്. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ചേർത്താണ് ഇടനാഴി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *