വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഭാര്യക്കും മക്കൾക്കും പൊള്ളലേറ്റു.

മാനന്തവാടി: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ച.  കണ്ണൂർ ഇരുട്ടി വള്ളിത്തോട് സ്വദേശി സജീർ(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെ മാനന്തവാടി തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം നടന്നത്. തീപിടുത്തത്തിൽ പൊള്ളലേറ്റ സജീറിന്റെ ഭാര്യ യും കുഞ്ഞുങ്ങളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ..കൊളുത്തുകയായിരുന്നു.വെന്നാണ് വിവരം.  ആത്മഹത്യ ശ്രമമാണെന്നാണ് സൂചന. കാറിനുള്ളിൽ സജീറും ഭാര്യ നജ്മുന്നിസ മക്കളായ നിബ്രാൻ, നിസാൻ, ആയിഷ എന്നിവരുമാണ് ഉണ്ടായിരുന്നത്.

എരുമത്തെരുവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വെച്ചാണ് കാറിന് തീ പടർന്നത്. അവിടെയുള്ള ഒരു വീട്ടിലേക്ക് ഇടിച്ചു കയറിയ കാർ പിന്നീട് കത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരാണ് സംഭവം ഫയർഫോഴ്സിൽ വിവരമറിയിച്ചത്. പെട്രോൾ നിറച്ച രണ്ട് കാനുകൾ കാറിൽ ഉണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *