ദൽഹി കലാപത്തിനിടെ മുസ്ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തുകയും ദേശീയഗാനം ചൊല്ലിക്കുകയും ചെയ്ത കുറ്റക്കാരായ പോലീസുകാർക്ക് സമൻസ് അയച്ച് ദൽഹി കോടതി
ന്യൂഡൽഹി:
‘ദൽഹി കലാപത്തിനിടെ മുസ്ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തുകയും ദേശീയഗാനം ചൊല്ലിക്കുകയും ചെയ്ത
കുറ്റക്കാരായ പോലീസുകാർക്ക് സമൻസ് അയച്ച് ദൽഹി കോടത
2020 ൽ വടക്കുകിഴക്കൻ ദൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപത്തിനിടയിലാണ് അവശരായ ഒരു കൂട്ടം മുസ്ലിം യുവാക്കളെ ദൽഹി പോലീസ് അംഗങ്ങൾ മർദിക്കുകയും ദേശീയ ഗാനം ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. വിഡിയോയിൽ ഉണ്ടായിരുന്ന ഫൈസാൻ (23 ) എന്ന യുവാവ് അധികം വൈകാതെ മർദനത്തിലേറ്റ പരിക്ക് മൂലം മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് പോലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കേസിൽ ദൽഹി പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ 2024 ൽ ദൽഹി ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപിച്ചു. സിബിഐ ദൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ രവീന്ദർ കുമാർ , കോൺസ്റ്റബിൾ പവൻ യാദവ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നടന്നത് വിദ്വേഷകുറ്റമാണെന്ന് നിരീക്ഷിച്ച ജഡ്ജ് അനൂപ് ജയറാം നിയമം സംരക്ഷിക്കേണ്ട പോലീസുദ്യോഗസ്ഥർ തന്നെ കേസിൽ വെറുപ്പിന്റെ വാഹകരായി എന്ന് അഭിപ്രായപ്പെട്ടു.

